Categories: keralaNews

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു

കോട്ടയത്തെ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാന്‍ സ്ഥാനം പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം.നേരത്തെ ഡയറക്ടര്‍ ശങ്കര്‍മോഹനും രാജിവെച്ചിരുന്നു. സ്ഥാപനത്തിനകത്തെ ജാതിവിവേചനത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. ചെയര്‍മാന്‍ പക്ഷേ ഡയറക്ടറെ പിന്തുണക്കുകയായിരുന്നു. വിവേചനമില്ലെന്നും ആരൊക്കെയോ പിന്നില്‍ കളിക്കുകയാണെന്നുമായിരുന്നു സര്‍ക്കാരിന്റെയും അടൂരിന്റെയും സി.പി.എം നേതാക്കളുടെയും നിലപാട്. എന്നാല്‍ ഡയറക്ടറുടെ രാജിയോടെ അടൂരില്‍ സമ്മര്‍ദമേറി. ഏതായാലും കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചെങ്കിലും അടൂര്‍ തുടരുന്നത് തര്‍ക്കം തുടരാനിട യാക്കിയിരുന്നു.

Chandrika Web:
whatsapp
line