X

മകന് ‘അഡോള്‍ഫ് ഹിറ്റ്‌ലര്‍’ എന്ന് പേരിട്ട ദമ്പതികള്‍ക്ക് തടവ്

 

ലണ്ടന്‍: മകന് അഡോള്‍ഫ് ഹിറ്റ്‌ലറെന്ന് പേരിട്ടതിന്റെ പേരില്‍ നവനാസി ദമ്പതികള്‍ക്ക് ലണ്ടന്‍ കോടതി തടവുശിക്ഷ വിധിച്ചു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളാണ് ഈ ദമ്പതിമാര്‍. പിതാവ് ആദം തോമസിന് ആറ് വര്‍ഷത്തെ തടവും മാതാവ് പോര്‍ച്ചുഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അംഗങ്ങളാണിവര്‍ എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഘടനകള്‍ പാടെ നിരോധിക്കണമെന്നും കോടതി പറഞ്ഞു. മകന് അഡോള്‍ഫ് ഹിറ്റ്‌ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോള്‍ വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരാണിവര്‍ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നാഷണല്‍ ആക്റ്റ്‌സ് എന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര്. ഈ സംഘടന പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ ബ്രിട്ടന്‍ നിരോധിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സംഘടന വളരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

chandrika: