എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനുള്ളതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ വാദം. ഏത് ഉപാധികളും അംഗീകരിക്കാമെന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഈ വാദങ്ങളെ കോടതിയില്‍ ഖണ്ഡിച്ചിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പി പി ദിവ്യ ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകും. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. വിധിക്കുശേഷമായിരിക്കും ദിവ്യയ്ക്കെതിരെയുള്ള പാര്‍ട്ടി നടപടികളില്‍ തീരുമാനം.
അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പി പി ദിവ്യ ഇന്നലെ ചികിത്സ തേടിയിരുന്നു.