X

ബിരുദ പരീക്ഷാ ഫലത്തിന് മുമ്പ് അലീഗഢിൽ പ്രവേശനം: ഹാരിസ് ബീരാൻ എം.പി വൈസ് ചാൻസലർക്ക് കത്തയച്ചു

വിവിധ കേന്ദ്ര സർവകലാശാലകളിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ തുടർപഠനം സാധ്യമാകും വിധം അലീഗഢിൽ പ്രവേശന നടപടികൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് രാജ്യസഭാ എം.പി അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.നെയ്മ ഖാത്തൂന് അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു.

ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷാ ഫലം വരും മുമ്പെ അലീഗഢ് മുസ്‍ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളുടെ ആശങ്കയേറ്റിയ സാഹചര്യത്തിലാണ് ഹാരിസ് ബീരാൻ വി.സിക്ക് എഴുതിയത്.

പരീക്ഷാ ഫലം വൈകുന്ന സർവകലാശാലകളിൽ നിന്നുള്ള മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്നതിന് സാവകാശം നൽകി അത്തരം വിദ്യാർഥികൾക്കും പ്രവേശനം നൽകണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ജാമിയ മില്ലിയ്യ ഇസ്ലാമിയ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ അവസാന വർഷ ബിരുദ പരീക്ഷ ഫലം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളുടെ തുടർപഠനം ആശങ്കയിലാണ്. വിവിധ സർവ്വകലാശാലകളിൽ ബിരുദാനന്തര പഠനത്തിനായി പ്രവേശന പരീക്ഷ എഴുതി കാത്തിരുന്ന നിരവധി വിദ്യാർത്ഥികളാണ് പരീക്ഷാഫലം വൈകിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

webdesk13: