X

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ ഭരണാനുമതി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 32 ലക്ഷം രൂപയുടെ വാഹനം വാങ്ങാന്‍ സര്‍ക്കാറിന്റെ ഭരണാനുമതി. ടയോട്ട ഹൈക്രോസ്‌റയാണ് വാങ്ങുക. നേരത്തെ ജഡ്ജിമാര്‍ക്കായി 11 ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ഇതിനായി 24 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉയര്‍ന്ന വാഹനം വേണമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് വാഹനമാറ്റം.

5 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ പോലും മാറ്റി നല്‍കാതിരിക്കുമ്പോഴാണ് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്

webdesk11: