X

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ആക്രമത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. തൂത്തുകുഴി ഊരിലെ ലക്ഷ്മണിനെയാണ് കാട്ടാന അടിച്ചുകൊന്നത്. ഇന്ന് പുലര്‍ച്ചയോടെ വീടിനു മുന്‍പില്‍ വെച്ചായിരുന്നു സംഭവം.

ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനായി വീട്ടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവം. അട്ടപ്പാടിയില്‍
കഴിഞ്ഞ നാലു മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചത്.

Test User: