X

അടിമാലിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍; വനംവകുപ്പിനെതിരെ ബന്ധുക്കള്‍

ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍. അടിമാലി കുളമാന്‍കുഴി ആദിവാസിക്കുടിയിലെ കര്‍ണന്‍ പീറ്ററിനെയാണ്(30) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തില്‍ നിന്ന് തടിവെട്ടിയെന്ന കേസില്‍ പ്രതിയായിരുന്ന കര്‍ണന്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കര്‍ണന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി കര്‍ണനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന അന്വേഷിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഭാര്യാവീടിന് സമീപത്ത് കര്‍ണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണനെ കള്ളക്കേസില്‍ കുടുക്കിയതാണ് എന്നും വീട്ടുകാര്‍ ആരോപിക്കുന്നു. അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

webdesk13: