X

മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ മരണപ്പെട്ട ആദിവാസി വയോധികയുടെ മാല നഷ്ടപ്പെട്ടു

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട അപ്പന്നൂര്‍ താവളം സ്വദേശിനി നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്.

ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിക്കായിരുന്നു നഞ്ചി മരണപ്പെട്ടത്. തുടര്‍ന്ന് നോക്കുമ്പോഴാണ് ഐ.സി.യുവില്‍ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകന്‍ അറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ രാജേന്ദ്രന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

webdesk11: