X

യാത്രയ്ക്കിടെ ആദ്യ സെല്‍ഫിയെടുത്ത് ആദിത്യ-എല്‍1, ഒപ്പം മറ്റ് ചിത്രങ്ങളും

സൗരരഹസ്യങ്ങള്‍ പഠിക്കാനായി ഐഎസ്ആര്‍ഒ വിക്ഷേപിച്ച ആദിത്യ എല്‍ വണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഒരു സെല്‍ഫി ചിത്രവും ദൃശ്യവുമാണ് പുറത്തു വിട്ടത്. സെല്‍ഫി ചിത്രത്തില്‍ പേടകത്തിലെ രണ്ട് ഉപകരണങ്ങള്‍ കാണാം. ദൃശ്യത്തില്‍ ഭൂമിയെയും ചന്ദ്രനേയും കാണാവുന്നതാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.

125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് എത്തുക. ഏകദേശം 1480.7 കിലോഗ്രാം ഭാരമുള്ള ആദിത്യ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. മൊത്തം അഞ്ചു തവണയായി ഭ്രമണപഥം ഉയര്‍ത്തിയശേഷം സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലേക്കു നീങ്ങും. ഇതിനായും പ്രത്യേക ജ്വലന പ്രക്രിയകള്‍ നടത്തും. ഭ്രമണപഥത്തിലെത്തിയ ശേഷം 5 വര്‍ഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ചു പഠിക്കും.

 

webdesk14: