ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയമെന്ന് ഐഎസ്ആര്‍ഒ. ഇതോടെ പേടകം ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22,459 കിലോമീറ്ററും ഉളള ഭ്രമണപഥത്തിലെത്തി. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 16 ദിവസം ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ്.
ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും പിഎസ്എല്‍വി വിക്ഷേപണ വാഹനത്തില്‍ ആദിത്യ എല്‍ വണ്ണിന്റെ യാത്ര ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്എല്‍ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം.