X
    Categories: CultureNewsViews

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളന്‍മാരെന്ന് യോഗി ആദിത്യനാഥ്

മുംബൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയപെരുമയുടെ നിഴല്‍ മാത്രമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വേള്‍ഡ് ഹിന്ദു എക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഗളരുടെ ആഗമനത്തിന് മുമ്പ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. മുഗളരുടെ കാലത്ത് ലോക സമ്പദ്‌വ്യവസ്ഥയുടെ 36 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നു. എന്നാല്‍ മുഗളര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ എത്തിയതോടെ ഇന്ത്യയുടെ പങ്ക് 20ശതമാനമായി കുറഞ്ഞു. 200വര്‍ഷത്തെ ഭരണം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കിയെന്നും അവര്‍ ഇന്ത്യ വിടുമ്പോഴേക്കും ലോകസമ്പദ്ഘടനയുടെ നാലുശതമാനത്തിലേക്ക് ഇന്ത്യ ചുരുങ്ങിയെന്നും യോഗി ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: