കോടികള്‍ മുടക്കി നിർമിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളിൽ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന് പരാതി.അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് . ഉദ്ഘാടനം പൂര്‍ത്തിയായി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സ്മാർട്ട് ക്ലാസ്സ് മുറികൾ ഉപയോഗിക്കാൻ കഴിയാതെ ഇരിക്കുന്നത്.
2020 ഒക്ടോബറിലാണ് മൂന്നര കോടി രൂപ മുടക്കി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത് 15 സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് നിര്‍മ്മിച്ചത്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് വൈധ്യുതി എത്തിക്കാൻ കഴിയാത്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ വൈദ്യുതി നല്‍കുമെന്ന് കെഎസ്ഇബിയും അറിയിച്ചു. ഇതൊന്നും നടന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുന്നറിയിപ്പ്.