X
    Categories: indiaNews

ഇനി തൊഴില്‍ ആനൂകൂല്യങ്ങള്‍ക്കും വേതനത്തിനും ആധാര്‍ നിര്‍ബന്ധം; നോട്ടിഫിക്കേഷന്‍ പുറത്തിറക്കി കേന്ദ്രം

ഡല്‍ഹി: തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും രജിസ്‌ട്രേഷനും വിവിധ സ്‌കീമുകള്‍ക്ക് കീഴിലുള്ള വേതനങ്ങള്‍ക്കും വേണ്ടി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം. സാമൂഹ്യ സുരക്ഷ കോഡ് 2020 പ്രകാരമാണ് നടപടി. കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിവര ശേഖരണം എളുപ്പമാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

‘ഇനിമുതല്‍ ഗുണഭോക്താക്കളില്‍ നിന്ന് ആധാര്‍ നമ്പര്‍ ചോദിക്കും. ഇത് അസംഘടിത തൊഴിലാളി മേഖലകളിലുള്ളവരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ഡേറ്റാബേസ് തയ്യാറാക്കുന്നതിന് ആവശ്യമാണ്. എന്നാല്‍ ആധാര്‍ സമര്‍പ്പിക്കാത്തതിന്റെ കാരണത്താല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ല’ ലേബര്‍ സെക്രട്ടറി അവൂര്‍വ്വ ചന്ദ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡിന് കീഴിലുള്ള ഗുണഭോക്താക്കളില്‍ നിന്ന് ആധാര്‍ നമ്പര്‍ തേടാന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് തൊഴില്‍ മന്ത്രാലയം മെയ് മൂന്നിന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കീഴില്‍ അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡേറ്റ ബേസ് നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു.

 

Test User: