ഡല്‍ഹി : ജനന, മരണ റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് റജിസ്ട്രാര്‍ ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 1969 ലെ ജനന-മരണ റജിസ്‌ട്രേഷന്‍ നിയമത്തില്‍ റജിസ്‌ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാര്‍ വേണമെന്നു വകുപ്പില്ലെന്നും സിവില്‍ റജിസ്‌ട്രേഷന്‍ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളിലെ റജിസ്ട്രാര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനന-മരണ റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. 2011 ല്‍ 82.4% ജനനം റജിസ്റ്റര്‍ ചെയ്തിരുന്നത് 2019 ല്‍ 92.7% ആയെന്നും റിപ്പോര്‍ട്ടിലുണ്ട്.