ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനായി 2500 രൂപ മുടക്കി സോ ഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ചോ ര്‍ത്താന്‍ സാധിക്കുമെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റിന്റെ ഇച്യന്‍ പതിപ്പ് മൂന്ന് മാസക്കാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ആധാര്‍ സോഫ്റ്റുവെയര്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫ്റ്റുവെയര്‍ പാച്ച് ഈ വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റുവെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഹഫിങ്ടണ്‍ പോസ്റ്റ് ചെയ്തത്.
ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ഈ സുരക്ഷകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നത്. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.
പഴയ സോഫ്റ്റുവെയറിലെ കോഡ് അതേപടി പുതിയ സോഫ്റ്റുവെയറിലേക്ക് പകര്‍ത്തിയതും ഒന്നില്‍ അധികം ആളുകളോ കമ്പനികളോ സോഫ്റ്റുവെയറിന്റെ കോഡ് എഴുതിയതും, ആധാര്‍ ലോഗി ന്‍ സ്വകാര്യ കമ്പനികളിലെ കംപ്യൂട്ടറുകള്‍ക്ക് ഉള്‍പ്പെടെ നല്‍കിയതുമാണ് ആധാര്‍ സുരക്ഷിതത്വത്തിന് വിനയായത് എന്നാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെയും കേന്ദ്ര സര്‍ക്കാറിന്റേയും വാദങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ആധാറിന്റെ പവിത്രത അപകടത്തിലായെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഭാവിയില്‍ ആധാറിനായി എന്‍ റോള്‍ ചെയ്യുന്നവരുടെ വിവരം സുരക്ഷിതമാക്കാനായി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും കോ ണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
2500 രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ ചോര്‍ത്താം
Tags: Aadhaar