X

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ച: ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ. ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. എഡിജിപി ഊഴം വെച്ച് ആര്‍എസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും അദ്ധേഹം പറഞ്ഞു.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുള്ള അജിത്ത് കുമാറിന്റെ കൂടിക്കാഴ്ച്ച. തൃശൂര്‍പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരങ്ങളും പുറത്തുവന്നത്.

webdesk14: