X
    Categories: indiaNews

അദാനി: പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും

അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുക, വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ എംപിമാര്‍ അദാനി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

അതേസമയം നയ പ്രഖ്യാപന പ്രസംഗത്തിന് മേലെയുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കും.

webdesk11: