X

ഈ വര്‍ഷം ലോകത്തേറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

ന്യൂഡല്‍ഹി: ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി മാറി അദാനി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്. ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തില്‍ മറികടന്നത്.

ലോകത്ത് മറ്റാരെക്കാളും സമ്പത്താണ് അദാനിക്ക് കുന്നുകൂട്ടാന്‍ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍കൂടി വര്‍ധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്. അദാനി വര്‍ധിപ്പിച്ച സ്വത്തിന്റെ പകുതിയോളം (8.1 ബില്യണ്‍ ഡോളര്‍) മാത്രമെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് 2021 ല്‍ നേടാനായുള്ളൂ.

 

web desk 1: