ഗുജറാത്ത് ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാംദിനവും കുത്തനെ ഇടിഞ്ഞു. 20 ശതമാനമാണ് ഇടിവ്. ഹിന്‍ഡര്‍ബര്‍ഗ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ അദാനി എതിര്‍ത്തെങ്കിലും ഇന്നലെ ഓഹരിവിപണിയില്‍ ഇടിവ് പ്രകടമായി. ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രാജ്യത്തെ കുത്തകകളിലൊന്നായ അദാനി ഗ്രൂപ്പിന് സംഭവിക്കുന്നത്.നിരവധി വിമാനത്താവളങ്ങളും തുറമുഖങ്ങളും ഏറ്റെടുത്ത് നിര്‍മാണവും സേവനവും നടത്തിവരികയാണ് അദാനി ഗ്രൂപ്പ്. ഗൗതം അദാനിയാണ് സ്ഥാപനത്തിന്റെ തലപ്പത്ത്. വലിയ വിഭാഗം നിക്ഷേപകര്‍ ഇതേതുടര്‍ന്ന് പണം നഷ്ടപ്പെടുമോ എന്ന അങ്കലാപ്പിലാണ്.
അദാനി ട്രാന്‍സ്മിഷന് 19 ശതമാനവും ടോട്ടല്‍ഗാസിന് 19.1 ശതമാനവും ഇടിവുണ്ടായി. അദാനി എന്‍ടര്‍പ്രൈസസിന് 2 ശതമാനം കുറവാണ് അനുഭവപ്പെടുന്നത്.3112 മുതല് 3276 രൂപക്കാണ് അദാനിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. 2000 കോടിയുടെ വരുമാനമാണ് ജനുവരി 31ന് അവസാനിക്കുന്ന ഓഹരിവിറ്റഴിക്കലിലൂടെ പ്രതീക്ഷിക്കുന്നത്.