X
    Categories: indiaNews

ലോക സമ്പന്നരില്‍ മൂന്നാമനായി അദാനി

ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കൈയടക്കി ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. മുകേഷ് അംബാനിയ്ക്കും ചൈനീസ് വ്യവസായി ജാക്ക് മായ്ക്കുമൊന്നും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് ഗുജറാത്തില്‍ നിന്നുള്ള വ്യവസായ ഭീമന്‍ സ്വന്തമാക്കിയിരിക്കുന്നത്. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി മൂന്നാം സ്ഥാനത്തെത്തിയത്.

ഈ പട്ടികയില്‍ മുകേഷ് അംബാനി 91.90 ബില്യണ്‍ ഡോളറുമായി 11-ാമത്തെ സ്ഥാനത്താണ്. ഒന്നാമതായി എലോണ്‍ മസ്‌കും രണ്ടാമതായി ജെഫ് ബെസോസിനയുമാണ് ഇപ്പോഴുള്ളത്. ഇന്ത്യയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണ്ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയ മേഖലകളിലാണ് അദാനി നിക്ഷേപങ്ങള്‍ അധികവും നടത്തിയതെന്നും ശ്രദ്ധേയമാണ്. മോദിയുമായി ദശാബ്ദങ്ങള്‍ നീണ്ട ബന്ധം അദാനിക്കുണ്ട്. എട്ട് വര്‍ഷത്തെ ബിജെപി ഭരണം അദാനി ഗ്രൂപ്പിന് ഏറെ അനുകൂലമാകുകയും സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്.

Test User: