ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇരുപതിനായിരം കോടി രൂപയുടെ ഓഹരിവില്‍പന അദാനിഗ്രൂപ്പ് റദ്ദാക്കി. ഓഹരി ഉടമകള്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗൗതം അദാനി അറിയിച്ചു. 25 ശതമാനമാണ ്കഴിഞ്ഞദിവസം ഓഹരി വിപണി ഇടിഞ്ഞത്. ഊഹക്കച്ചവടം എത്രകണ്ട് അനിശ്ചിതമാണെന്ന് തെളിയിക്കുന്നതാണ് അദാനിയുടെ തകര്‍ച്ച.
ധാര്‍മികമായി ശരിയല്ലാത്തതുകൊണ്ടാണ ്ഓഹരിവില്‍പന നിര്‍ത്തിവെച്ചതെന്നാണ് ഗൗതം അദാനിയുടെ ന്യായീകരണം. കഴിഞ്ഞ ജനുവരി 24നാണ് അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്ബര്‍ഗ് അദാനിഗ്രൂപ്പ് കടത്തില്‍മുങ്ങിയെന്നും തകര്‍ച്ച നേരിടുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇത് ശക്തിയായി നിഷേധിച്ച അദാനിയാണ് ഇപ്പോള്‍ ഓഹരി വില്‍പനയുടെ അവസാനദിനത്തില്‍ വില്‍പന നിര്‍ത്തിവെച്ചതായി അറിയിച്ചത്. ഇതിനകം ശതകോടികളാണ് അദാനിയിലേക്ക് മറിഞ്ഞിരിക്കുന്നത്. വാങ്ങാന്‍ ആളുകള്‍ മടിച്ചതും റദ്ദാക്കലിന് കാരണമാണ്. 24ന് ആരംഭിച്ച എഫ്.പി.ഒ ഇന്നലെയാണ് അവസാനിച്ചത്. പൊടുന്നനെ അര്‍ധരാത്രിയാണ് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നത്.
ആദ്യം 20 ശതമാനവും ഇന്നലെ 25 ശതമാനവുമാണ് അദാനിയുടെ ഓഹരി ഇടിഞ്ഞത്. ഇതോടെ രാജ്യത്തെ സമ്പന്നരുടെ 15 ാം സ്ഥാനത്തായി ഒന്നാമതുണ്ടായിരുന്ന അദാനി ഗ്രൂപ്പ്. മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്‌കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്‍ക്കാരിന്‍രെ ഒത്താശയോടെയായിരുന്നു.