തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുന്ന ഗൗതം അദാനിയുടെ ഓഹരികള്‍ വാങ്ങാനാവശ്യപ്പെട്ട് പ്രമുഖ ബിസിനസുകാരെ കേന്ദ്രമന്ത്രി വിളിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഏത് മന്ത്രിയാണെന്ന ്ഇതുവരെ വ്യക്തമല്ല. മന്ത്രി സ്വന്തമായാണോ മോദിയുടെ നിര്‍ദേശപ്രകാരമാണോ അത് ചെയ്തതെന്ന് ജയറാം ചോദിച്ചു. മോദിയുടെ നിര്‍ദേശപ്രകാരം എല്‍.ഐ.സിയും സേ്റ്ററ്റ് ബാങ്കും അദാനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു രമേശ്.
അതേസമയം അദാനിക്കെതിരായ വാര്‍ത്തകള്‍ തടയണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിമര്‍ശനം.
അങ്ങനെ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് പറഞ്ഞു. അദാനി കേസില്‍ വിധി വരുന്നതുവരെ വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്നായിരുന്നു ഹര്‍ജി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഓഹരിവിപണി തടസ്സപ്പെടാതിരിക്കാന്‍ കോടതി പ്രത്യേകസമിതിയെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതിലേക്ക് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളുടെ പേരുകള്‍ നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു.