ഹൈദരാബാദ്: നടി വാണി വിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാന്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി) ചരടുവലിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് വാണി വിശ്വനാഥുമായി പലവട്ടം ടി.ഡി.പി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
നാല്‍പ്പതോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് വാണിവിശ്വനാഥ്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യന്ത്രിയും സൂപ്പര്‍താരവുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ നായികയായും വാണിവിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാണ് വാണി വിശ്വനാഥിനെ ടി.ഡി.പി നേതൃത്വം പരിഗണിക്കുന്നത്.
തെലങ്കാനയില്‍ ടി.ഡി.പിയുടെ ശക്തി കുറഞ്ഞുവരുന്ന അവസരത്തിലാണ് സിനിമാതാരങ്ങളെ ഇറക്കിയുള്ള ഭാഗ്യപരീക്ഷണത്തിന് പാര്‍ട്ടി മുതിരുന്നത്. മാത്രമല്ല തെലുങ്കുദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും വാണിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് ടി.ഡി.പി നേതൃത്വം.