X

‘കസ്റ്റഡിയിലിരിക്കെ പൊലീസ് പീഡിപ്പിച്ചു, നഗ്നയാക്കി വീഡിയോ എടുത്തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രുതി

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടിയെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചതായും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചതായും പരാതി. തമിഴ് നടി ശ്രുതി പട്ടേലാണ് കോയമ്പത്തൂര്‍ പൊലീസിനെതിരെ രംഗത്തുവന്നത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് നഗ്ന വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് നടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയതായി നടി പറഞ്ഞു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് പൊലീസ് ശ്രുതിയെ അറസ്റ്റു ചെയ്തത്. എന്നാല്‍ തനിക്കെതിരായ കേസ് കെട്ടിചമച്ചതാണെന്നും താന്‍ നിരപരാധിയാണെന്നും നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

chandrika: