രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പരാതി നൽകി

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊച്ചി സിറ്റി കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ-മെയിൽ മുഖേനെയാണ് പരാതി കൈമാറിയത്. പ്രത്യേക അന്വേഷണ സംഘത്തിനു പരാതി കൈമാറണമോ കാര്യം പരിശോധിക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റിൽവെച്ചാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ തുടർ നടപടികൾ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചു. നടന്ന വർഷം, നടന്ന സ്ഥലം, നടന്ന സംഭവം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. കഥ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് ഫ്ലാറ്റിൽ വിളിച്ചുവരുത്തിയതെന്നും ​ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ജോഷി ജോസഫിനോട് കാര്യം പറഞ്ഞെന്നും അവിടെയാണ് കഴിഞ്ഞതെന്നും നടി പറയുന്നു. പിന്നീട് കൊൽക്കത്തയിലേക്ക് മാറുകയും ആയിരുന്നെന്നും പരാതിയിൽ‌ വ്യക്തമാക്കുന്നു. പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്താൻ സാധ്യത. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

webdesk13:
whatsapp
line