X
    Categories: MoreViews

ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മരണത്തിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

മരണത്തിനു തൊട്ടുമുമ്പുള്ള ബോൡവുഡ് നടി ശ്രീദേവിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍. ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീദേവിയും കുടുംബവും.

കുടുംബസമേതം റാസല്‍ഖൈമയില്‍ എത്തിയ ശ്രീദേവി വേദിയിലേക്ക് വരുന്ന വീഡിയോയും വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വിവാഹവേദിയില്‍ അതിഥികള്‍ക്കൊപ്പം സംസാരിക്കുന്ന ശ്രീദേവിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രകടമായിരുന്നില്ല. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ട ആഘോഷ പരിപാടികളില്‍ ശ്രീദേവി സജീവമായി പങ്കെടുത്തിരുന്നു. റാസല്‍ഖൈമ വാര്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം രാത്രി ദുബൈയില്‍ എത്തിയപ്പോഴാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.

അതേസമയം, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ യു.എ.ഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

chandrika: