കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നടിക്ക് 30 വയസായിരുന്നു. മരണത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ശേഷം തെലുങ്ക് സിനിമയില്‍ ശോഭിത സജീവമായിരുന്നു.
ശോഭിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ശേഷം ബംഗളൂരുവിലേക്ക് എത്തിച്ചേക്കും. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ സകലേഷ്പൂര്‍ സ്വദേശിനിയാണ് ശോഭിത.
കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളില്‍ ശോഭിത അഭിനയിച്ചു. എറഡോണ്ട്‌ല മൂര്‍, എടിഎം, ഒന്നു കാതേ ഹെല്‍വ, ജാക്ക്‌പോട്ട് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.