ബംഗളൂരു: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലുണ്ട്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സെപ്തംബര്‍ 27,28,30 തിയതികളിലായിട്ടാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇതനുസരിച്ച് മൂന്നു ദിവസം മുന്‍പ് സൗജന്യ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. ആരോഗ്യനില മോശമായതിനാലും കുറച്ചുകാലമായി ജോലി ഇല്ലാത്തതിനാലും നടി വളരെയധികം ബുദ്ധിമുട്ടിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.