നടി സനംഷെട്ടിക്കെതിരെ ചെന്നൈ വിമാനത്താവളത്തില്‍ മുസ്ലീമാണെന്ന പേരില്‍ വിവേചനം. ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്ലിംകളെയും മാത്രം കര്‍ശന പരിശോധന നടത്തിയതായി നടി. പീളമേട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടി നേരിട്ട ദുരനുഭവം ട്വീറ്ററിലാണ് നടി പങ്കുവെച്ചത്.
സംഭവത്തില്‍ വിമാനത്താവളം അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തന്റെ പേരും മറ്റുരണ്ടുപേരുടെ തൊപ്പിയുമാണ് വിവേചനത്തിന് കാരണമെന്ന് സംശയിക്കുന്നതായി നിരവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി. ശെന്തില്‍ വളവനാണ് ഉത്തരവിട്ടത്.
ജനുവരി 15നാണ് സനം ഷെട്ടി കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറാനെത്തിയത്. ഈ സമയത്ത് തന്നെയും തൊപ്പി ധരിച്ചെത്തിയ മറ്റുരണ്ട് മുസ്ലീം നാമധാരികളായ യാത്രക്കാരെയും സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. വിമാനത്തില്‍ കയറാനിരുന്ന 190 യാത്രക്കാരില്‍ തങ്ങള്‍ മൂന്നുപേരുടെ മാത്രം ലഗേജുകല്‍ മാത്രമാണ് പരിശോധയ്ക്ക് വിധേയമാക്കിയത്.
തന്റെ പേരും മറ്റുരണ്ടുപേരുടെ വസ്ത്രധാരണവുമാണ് ഈ സംശയത്തിന് കാരണമെന്ന് നടി പറഞ്ഞു. മുസ്ലീംകള്‍ എല്ലാവരും തീവ്രവാദികളാണെന്നാണ് ഇപ്പോഴും പലരുടെയും ചിന്താഗതി. ഇത്തരം സംഭവങ്ങള്‍ ഇതിന് മുന്‍പും പല പ്രമുഖ വ്യക്തികള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.