X
    Categories: indiaNews

മൂന്നാംവയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി പ്രമുഖ നടി

മുംബൈ: കുട്ടിക്കാലത്ത് താന്‍ നേരിട്ടിട്ടുള്ള ലൈംഗിക പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. ഒരു അഭിമുഖത്തിലാണ് മൂന്ന് വയസുള്ളപ്പോള്‍ താന്‍ നേരിട്ട പീഡനത്തെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്. ‘സെക്സിസം’ എത്രത്തോളം ആഴത്തില്‍ വേരൂന്നിയതാണെന്ന് മനസിലാക്കാന്‍ വേണ്ടിയാണ് ബാല്യകാലത്തിലെ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞതെന്ന് സന കൂട്ടിച്ചേര്‍ക്കുന്നു.

സിനിമാ മേഖലയിലും ലൈംഗികമായി വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരം കിട്ടില്ലെന്നും സന പറയുന്നു. താന്‍ മാത്രമല്ല, നിരവധി സ്ത്രീകള്‍ സിനിമയില്‍ ഇതേ അവസ്ഥകളിലൂടെ തന്നെ കടന്നുപോയവരാണെന്നും സന പറയുന്നു.

‘സിനിമയില്‍ എന്ന് മാത്രമല്ല, ഏത് മേഖലയിലും സെക്സിസം ഉണ്ട്. സെക്സിന് അനുവാദം കൊടുത്തില്ലെങ്കില്‍ ജോലി ലഭിക്കില്ലെന്ന് ദുഖത്തോടെ പങ്കുവച്ച എത്രയോ സ്ത്രീ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഓരോ ദിവസവും ഓരോ സ്ത്രീയും സെക്സിസത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മാത്രമല്ല, ഏത് തരത്തിലുള്ള ന്യൂനപക്ഷങ്ങളും പോരാട്ടത്തിലാണ്. പക്ഷേ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. തീര്‍ച്ചയായും നല്ല മാറ്റങ്ങള്‍ ഇവിടെയുണ്ടാകും…’ സന പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: