X

‘ഇത് പ്രതീക്ഷിച്ച വിധി; നാണത്താല്‍ തലകുനിക്കുന്നു’; ബാബരി വിധിയില്‍ പ്രതികരണവുമായി നടി രഞ്ജിനി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിക്കെതിരെ പ്രതികരണവുമായി നടി രഞ്ജിനി. ഇത് പ്രതീക്ഷിച്ച വിധിയാണെന്ന് രഞ്ജിനി പറഞ്ഞു. വിധിയില്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് പ്രതീക്ഷിച്ച വിധി തന്നെയാണ്. കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്‍മാരാക്കുകയായിരുന്നു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഹഥ്‌രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെവിട്ടിരുന്നു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

കേസ് തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്‌നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്.

 

chandrika: