കോഴിക്കോട്: നടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയാകുന്നു.
കോഴിക്കോട് സ്വദേശി മിലുവാണ് വെള്ളാരംകണ്ണുള്ള നായികയുടെ വരന്‍. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശിയാണ് മിലു. സെപ്തംബര്‍ ആറിനാണ് ഇരുവരുടെയും വിവാഹം.
കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ താരസമ്പന്നമായ വേദിയിലായിരിക്കും വിവാഹം.
കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി ക്യാമറക്കു മുന്നിലെത്തിയത്.
രതീഷിന്റെയും ഡയാനയുടെ നാലു മക്കളിലൊരാളാണ് പാര്‍വതി. രതീഷിന്റെയും ഡയാനയുടെയും മരണത്തോടെ മക്കളെ നടന്മാരായ മമ്മൂട്ടി, സുരേഷ്‌ഗോപി, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പടെ സിനിമാമേഖലയിലെ പ്രമുഖരാണ് സംരക്ഷിച്ചിരുന്നത്.
നടന്‍ പ്രണവ് രതീഷ് പാര്‍വതിയുടെ സഹോദരനാണ്.