കോഴിക്കോട്: നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാ മേഖലയിലെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. നടി മേനകയും ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ്‌കുമാറുമാണ് മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നടത്തിയത്. സുരേഷ് ഗോപി ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കി. രതീഷിന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി സിനിമയിലേക്കെത്തുന്നത്.