X
    Categories: CultureMoreViews

പുതിയ ‘അമ്മ’ ഭാരവാഹികളെ തെരഞ്ഞെടുത്തത് മുന്‍കൂട്ടിയുള്ള ധാരണപ്രകാരമെന്ന് പാര്‍വതിയും പത്മപ്രിയയും

കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. അമ്മയുടെ പുതിയ ഭാരവാഹികളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരികയായിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിമാര്‍ ‘അമ്മ’ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

തെരഞ്ഞെടുപ്പ് വേളയില്‍ വിദേശത്തായിരിക്കും എന്ന കാരണം പറഞ്ഞാണ് പാര്‍വതിയെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. അപേക്ഷ നല്‍കിയ ശേഷം വോട്ടും പിന്തുണയും ആവശ്യപ്പെട്ട് ‘അമ്മ’ അംഗങ്ങള്‍ക്ക് ഇ മെയില്‍ അയച്ചു. എന്നാല്‍ പിന്നീട് ഈ രണ്ട് സ്ഥാനാര്‍ഥിത്വങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ലെന്നും ഇവര്‍ ആരോപിച്ചു.

‘അമ്മ’യുടെ വെബ്‌സൈറ്റിലെ ബൈലോ പ്രകാരം സ്ഥാനാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച്, ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നാണ്. എന്നാല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത ജനറല്‍ബോഡി യോഗത്തില്‍ ഇത് രണ്ടും സംഭവിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: