തെന്നിന്ത്യന്‍ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ബാംഗ്ലൂര്‍ കോറമംഗളയിലെ സൈന്റ്‌റ് ആന്റണി ഫ്രേരി പള്ളിയിലാണ് ആചാരപ്രകാരമുള്ള വിവാഹം നടന്നത്.
കന്നട നടന്‍ സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളാണ് മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് ‘ആഗസ്ത് പതിനഞ്ച്’, ‘രഘുവിന്റെ സ്വന്തം റസിയ’, ‘ബ്യൂട്ടിഫുള്‍’, ‘റെഡ് വൈന്‍’, ‘മെമ്മറീസ്’ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും മേഘ്‌ന വേഷമിട്ടു.
‘ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു വിവാഹ നിശ്ചയം.