കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടിമാരായ പാര്‍വ്വതി, മഞ്ജുവാര്യര്‍. രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചിട്ടില്ല. നിലവില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേരാണ് രാജിവെച്ചത്.
അതേസമയം, ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു. എല്ലാവരും രാജിവെക്കേണ്ട എന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്. സംഘനടയില്‍ തുടരുന്നവര്‍ ആശയപോരാട്ടം നടത്തുമെന്നും വിധുവിന്‍സെന്റ് പറഞ്ഞു.
മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് തങ്ങള്‍ രാജി വയ്ക്കുന്നു എന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പിട്ട കുറിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവര്‍ പിന്നീട് രാജി വയ്ക്കുമോ അതോ കളക്ടീവിന്റെ ഈ നിലപാടില്‍ നിന്നും വിട്ടു നില്‍ക്കുകയാണോ എന്നൊന്നും വ്യക്തമായിട്ടില്ല. മഞ്ജുവാര്യര്‍ വിദേശത്താണെന്നും ചില വിവരമുണ്ട്.
ഇതേസമയം, ‘അമ്മ’യിലും ഡബ്ലി.യു.സി.സിയിലും അംഗങ്ങളായ ചിലര്‍ ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ‘അമ്മ’യുടെ നേതൃത്വത്തിലുളള ചിലരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.