X
    Categories: MoreViews

വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് നടി ലിജോമോള്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ലിജോമോള്‍. എന്നാല്‍ ഇപ്പോള്‍ ലിജോമോള്‍ വിവാഹിതയാണെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ ഷാലു റഹീമിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു എന്നായിരുന്നു വാര്‍ത്ത. ഇതിനു മറുപടിയുമായാണ് ലിജോമോള്‍ രംഗത്തുവന്നത്.

താന്‍ ഒളിച്ചോടിയിട്ടില്ലെന്നും താനും ഷാലുവും പ്രണയത്തിലാണെന്നും ലിജോമോള്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. വിവാഹം അടുത്തൊന്നും ഉണ്ടാവില്ലെന്നും കല്യാണം സംബന്ധിച്ച വ്യാജ വാര്‍ത്ത വന്നത് എങ്ങനെയാണെന്നതു സംബന്ധിച്ച് അറിവില്ലെന്നും ലിജോമോള്‍ പറഞ്ഞു.
വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം.

പ്രേക്ഷകര്‍ തന്നെ കാണുന്നത് അവരുടെ വീട്ടിലെ കുട്ടിയായാണ്. അതിനാല്‍ തന്റെ ജീവിതത്തിലെ സുന്ദരമായ എല്ലാ നിമിഷങ്ങളും അവരുമായി താന്‍ പങ്കുവെക്കുമെന്നും ലിജോമോള്‍ പറഞ്ഞു.

താനും ഷാലവും പ്രണയത്തിലാണെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. ഇതില്‍ ഒളിക്കാന്‍ ഒന്നുമില്ല. തങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവരാണ് സെല്‍ഫി കണ്ട് വിവാഹിതരായെന്ന് കള്ളക്കഥയുണ്ടാക്കിയതെന്നും താരം പ്രതികരിച്ചു.

chandrika: