X

ബ്യൂട്ടി പാര്‍ലര്‍ വെടിവപ്പ്; നടി ലീന മരിയ പോളിന് നോട്ടിസ്

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ നടി ലീന മരിയ പോളിന് നോട്ടിസ്. മൊഴി എടുക്കലിന് ഹാജരാകാനാണ് പൊലീസ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്തുന്നതിനും ആണ് വിളിപ്പിച്ചിരിക്കുന്നത്. ലീന മരിയ പോളിന്റെ സുഹൃത്ത് വഴിയാണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍.

രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാളെ ഇവ കോടതിക്ക് കൈമാറാനാണ് തീരുമാനം.

 

web desk 1: