X

ബോളിവുഡ് നടി കൃതിക ചൗധരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് നടി കൃതിക ചൗധരിയെ(30) മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബെന്‍ അന്ധേരിയിലെ വീട്ടിലാണ് കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന് കൃതികയുടെ അയല്‍ക്കാരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്ത വിധം അഴകിയിരുന്ന മൃതദേഹം പരിശോധനകള്‍ക്കു ശേഷമാണ് കൃതികാ ചൗധരിയുടേതാണെന്ന് സ്ഥിരീകരിച്ചത്. കൃതികാ ചൗധരിയുടെ ഫ്‌ളാറ്റ് മൂന്നുനാല് ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു.

ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച കൃതിക കങ്കണ റാണൗട്ട് ചിത്രം റജ്ജോയിലിലും അഭിനയിച്ചിട്ടുണ്ട്.

chandrika: