കൊച്ചി: മലയാളം,തമിഴ് സിനിമികളിലായി 550 ലധികം കഥാപാത്രങ്ങള്‍ക്ക് വേഷമിട്ട കെ.പി.എ.സി ലളിത നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന പുരസ്‌കാരം നാലു തവണയും നേടിയ ഇവര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ പദവിയും അലങ്കരിച്ചു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നൃത്ത പഠനത്തിനു ചേര്‍ന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്തു തന്നെ നാടകങ്ങളില്‍ സജീവമാവുക നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ചങ്ങനാശേരി ഗീഥാ ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടക രംഗത്ത് അരങ്ങേറ്റം. പിന്നീട് കെ.പി.എ.സിയിലെ ത്തിയ അവര്‍ അവിടെ ഗായികയായിട്ടായിരുന്നു രംഗ പ്രവേശനം ചെയ്ത്, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ ഗാനങ്ങളില്‍ അവര്‍ പാടുകയും ചെയ്തു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്ന പേരിട്ടത്. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, തുടങ്ങിയ കെ.പി.എ.സിയുടെ പ്രശസ്ത മായ നാടകങ്ങളില്‍ വേഷമിട്ടു വളരെ പെട്ടെന്നു തന്നെ മുന്‍ നിര നാടക നടിയായി മാറി.
1970ല്‍ ഉദയായയുടെ കൂട്ടു കുടുംബം എന്ന സിനിമയിലു ടെയാണ് ചലചിത്ര രംഗത്തെ ക്കുള്ള കാല്‍വെപ്പ് പിന്നീട് മലയാളം, തമിഴ് സിനിമകളിലാ യി എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ ചലച്ചിത്രാ സ്വാദകരുടെ മനംകവര്‍ന്നു. സ്വാഭാവികമായ അഭിനയ മിക വിലൂടെയും മനോഹരമായ ശ് ബത്തിലൂടെയും മലയാളി കു ടുംബങ്ങളിലെ അമ്മയായും പെങ്ങളായും പതിറ്റാണ്ടുകളോ അവര്‍ നിറഞ്ഞു നിന്നു.
1978ല്‍ ഭരതനുമായുള്ള വിവാ ഹം. അമരത്തിലെ അഭിനയ ത്തിന് 1991ലും ശാന്തത്തിലെ അഭിനയത്തിന് 2000ലും മികച്ചു സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നീലപ്പൊന്‍മാന്‍ (1975), ആരവം (1978), അമരം (1990), കടിഞ്ഞൂല്‍ കല്യാണം ഗോഡ് ഫാദര്‍, സന്ദേശം (1991) എന്നീ ചിത്രങ്ങളിലെ അഭിനയ ത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. കെ.പി.എ. സി ലളിതയുടെ വിയോഗത്തോടെ മലയാള ചലചിത്ര രംഗത്തെ ഒരധ്യായത്തിനു തന്നെയാണ് വിരാമമാകുന്നത്.