മുതിര്‍ന്ന നടി ജയന്തി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജയന്തിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 35 വര്‍ഷമായി ജയന്തിക്ക് ആസ്തമ രോഗമുണ്ടെന്ന് മകന്‍ കൃഷ്ണ കുമാര്‍ പറഞ്ഞു. എന്നാല്‍ ചികിത്സ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണ കുമാര്‍ അറിയിച്ചു.
അഞ്ഞൂറോളം സിനിമയില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. മുന്നൂറോളം സിനിമയില്‍ നായികയായിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്.