X

‘ഇങ്ങനെ വിളിച്ചുവരുത്തി പറ്റിക്കരുത്’; പ്രമുഖ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്

കൊച്ചി: പ്രമുഖ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ കബളിപ്പിച്ചതായാണ് നടി പരാതിപ്പെടുന്നത്.

ഫ്‌ളേവഴ്‌സ് ചാനലിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഒഴിവാക്കി പരിപാടി ടെലികാസ്റ്റ് ചെയ്തുവെന്നാണ് താരം പറയുന്നത്. പ്രതിഫലമൊന്നും വാങ്ങാതെ മണിക്കൂറുകളോളം ഷൂട്ടിങിനിരുന്നത് താന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്ന് വാക്കു തന്നതു കൊണ്ടുമാത്രമാണ്. എന്നാല്‍ പരിപാടി സംപ്രേക്ഷണം ചെയ്തപ്പോള്‍ സിനിമയെക്കുറിച്ച് പറഞ്ഞ ഭാഗങ്ങളെല്ലാം കട്ട് ചെയ്താണ് വന്നത്. തനിക്ക് ഇത്തരമൊരു അനുഭവമുണ്ടാകുന്നത് ഇതാദ്യമാണ്. ഇത്തരത്തില്‍ വിളിച്ചുവരുത്തി പറ്റിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ചാനലിനെതിരെ രംഗത്തുവന്നത്.

ഹണി റോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ലവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല… സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി…

chandrika: