താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഗോമതി. അഭിപ്രായം പറയുന്നവരെ അടിച്ചിരുത്തുന്ന സമീപനമാണ് സംഘടനക്കുള്ളതെന്ന് ഗോമതി തുറന്നടിച്ചു. തനിക്കും സംഘടനയില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടിട്ടുണ്ടെന്ന് നടി പറഞ്ഞു. സംഘടനയിലെ തലപ്പത്തിരിക്കുന്നവര്‍ ആരെയും അഭിപ്രായം പറയാന്‍ അനുവദിക്കാറില്ല. അവരെ വ്യക്തി അടിച്ചിരുത്താനാണ് ശ്രമിക്കാറുള്ളത്. മുകേഷിനെ കാണാനില്ലെന്ന പത്രവാര്‍ത്തയെത്തുടര്‍ന്ന് ദിലീപിനോട് അക്കാര്യം ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമാണെന്ന് പറഞ്ഞ് തന്നെ അടിച്ചിരുത്തുകയായിരുന്നുവെന്ന് ഗോമതി പറഞ്ഞു.
ഇത്തരത്തില്‍ അടിച്ചമര്‍ത്തല്‍ കൂടിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി എന്ന സംഘടന പിറവിയെടുത്തത്. എന്നാല്‍ ഡബ്ല്യു.സി.സി ആരംഭിക്കുമ്പോള്‍ മുഴുവന്‍ സ്ത്രീകളെയും ഒന്നിച്ചു ചേര്‍ക്കണമായിരുന്നു. താരസംഘടനയിലെ പുരുഷമേധാവിത്വമുണ്ടെന്നും ഡബ്ല്യു.സി.സി അതിനെ സംഘടനയുടെ അകത്ത് നിന്ന് കൊണ്ട് തന്നെ ചോദ്യം ചെയ്യണമായിരുന്നു. എടുത്തു ചാടി ഇങ്ങനെയൊരു സംഘടനയുണ്ടാക്കി പുറത്തു പോകുന്നതിനു പകരം എല്ലാ സ്ത്രീകളുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി പോകണമായിരുന്നു. പുരുഷന്മാര്‍ മാത്രം കയ്യടക്കി ഭരിക്കുന്നതിനെതിരെ ഒന്നിക്കാമെന്ന് അവര്‍ക്ക് പറയാമായിരുന്നുവെന്നും ഗോമതി പറഞ്ഞു.