കൊച്ചി: സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി നടിയും മോഡലുമായ ഗായത്രി സുരേഷ്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാല്‍ മലയാള സിനിമയില്‍ അവസരം ലഭിക്കുമായിരുന്നുവെന്ന് ഗായത്രി പറഞ്ഞു. എഫ്.എം റേഡിയോവിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ തുറന്നുപറച്ചില്‍.
സിനിമയില്‍ അവസരം ലഭിക്കാന്‍ ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകുമോ എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. കോംപ്രമൈസ് ചെയ്യുമോ എന്നുള്ള സന്ദേശങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടെന്നും അതൊന്നും മുഖവിലക്കെടുക്കാറില്ലെന്നും ഗായത്രി പറഞ്ഞു. ഇതെല്ലാം അവഗണിക്കുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി.
മീടുവിന് ശേഷം ഒട്ടേറെ നടിമാരാണ് മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. അതില്‍ അവസാനമായി വന്നിരിക്കുന്നതാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍.