സിനിമാതാരങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ സംഭവമൊന്നുമല്ല. സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിക്കും പരിഹാസത്തിനും ഇരയാവുന്നവര്‍ നിരവധിയാണ്. അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിലും വസ്ത്രത്തിന്റേ പേരിലുമെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നവരാണ് താരങ്ങള്‍. എന്നാല്‍ ആരും അതിന് മറുപടിയൊന്നും പറയാന്‍ നില്‍ക്കാറുമില്ല. പക്ഷേ ഇവിടെ നടി ദുര്‍ഗ കൃഷ്ണ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. തന്നെ പരിഹസിച്ച ആള്‍ക്ക് നടി ദുര്‍ഗ കൃഷ്ണ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് മോശം കമന്റ് കുറിച്ച ആള്‍ക്കാണ് അതേ ഭാഷയില്‍ തിരിച്ചടി നല്‍കിയത്. ‘ദുര്‍ഗചേച്ചി, ഒന്നുപോയേടി ഊളേ വല്ല പണിക്കും പോടി’, എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍ നിന്നുളള കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി.
നിന്റെ തന്ത കൊണ്ടുവച്ചിട്ടുണ്ടോ അവിടെ പണി എന്നാണ് ദുര്‍ഗ ചോദിച്ചത്. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും താരത്തിന്റെ മറുപടി ശ്രദ്ധ നേടുകയാണ്. ഇതിന് മുമ്പും തന്നെ പരിഹസിച്ചവര്‍ക്ക് താരം മറുപടി നല്‍കിയിട്ടുണ്ട്. വിമാനം, പ്രേതം 2, ലവ്, ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുര്‍ഗ.