നടി രാഖി സാവന്തിന്റെ വിവാഹവും മതംമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കം അതിരുവിടുന്നു. കഴിഞ്ഞദിവസമാണ് രാഖി ആദില്‍ഖാനെ വിവാഹം ചെയ്തതും ഇസ്‌ലാം മതം സ്വീകരിച്ചതും. ഇത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നിരിക്കെയാണ് വിവാദം കൊഴുക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇന്ത്യന്‍ പൗരന് സ്വാതന്ത്ര്യമുണ്ടെന്നാണ് ജനാധിപത്യവാദികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന രീതിയിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. വര്‍ഗീയഹിന്ദുത്വകേന്ദ്രങ്ങളില്‍നിന്നാണ് വിവാദം ഉടലെടുത്തത്. എന്നാല്‍ അതവരുടെ അവകാശമാണെന്നാണ് നടിയെ അനുകൂലിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ മറുപടി നല്‍കുന്നത.് ഇസ്‌ലാമിനെതിരെയും ചിലര്‍ ഇതുമായി രംഗത്തുവന്നത് കൗതുകമായി. വിവാദ ബംഗ്ലാ എഴുത്തുകാരി തസ്‌ലീമയാണ് അവസരം മുതലാക്കാനെത്തിയത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നാണവരുടെ കണ്ടെത്തല്‍. വിവാഹത്തില്‍പോലും മതംമാറ്റം നടക്കുന്നു. തസ്‌ലീമ പറഞ്ഞു. എന്നാല്‍ ഇസ്‌ലാം ആശ്ലേഷിച്ചതുകൊണ്ട് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു നടിയായ രാഖിസാവന്ത്. രാഖി ഫാത്തിമ എന്നാണ ്‌പേര് മാറ്റിയതെന്നാണ് വിവരം.
അതേസമയം വിവാഹത്തെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല. ആദില്‍ ഇത് നിഷേധിക്കുമ്പോള്‍ നിക്കാഹ് പത്രത്തില്‍ പേരുമാറ്റിയതായാണ് കാണുന്നത്. 2022 മേയ് 29ന് വിവാഹിതരായതായാണ് വാര്‍ത്തകള്‍. ലവ് ജിഹാദ് വിവാദത്തിനും വിവാഹം കൊഴുപ്പ്കൂട്ടിയിട്ടുണ്ട് ! ഉത്തര്‍പ്രദേശുകാരിയായ രാഖി (44) നടിയും നര്‍ത്തകിയും ടിവി അവതാരികയുമാണ്. നോര്‍വീജിയയില്‍ സ്ഥിരതാമസക്കാരനായ പഷ്തൂണ്‍-പഞ്ചാബി വംശജനാണ് നടന്‍ ആദില്‍ഖാന്‍.