X

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശൂര്‍: നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുളള വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര സന്നിധിയില്‍ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു ക്ഷേത്രത്തില്‍ നടന്നത്.

സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുക്കും.

വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്. പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും.

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്‌ന, മൃദുല, ശ്രിത ശിശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.

 

chandrika: