Categories: FilmNews

പാര്‍ക്കില്‍ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റശ്രമം; വീഡിയോ

ബെംഗളൂരു: വ്യായാമം ചെയ്യുന്നതിനായി പാര്‍ക്കില്‍ എത്തിയ സിനിമ നടിക്കുനേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്‌ഡേയാണ് ഉപദ്രവത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.

ഹുലാ ഹൂപ്‌സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാര്‍ക്കില്‍ എത്തിയത്. സ്‌പോര്‍ട്‌സ് വേഷമാണ് നടി ധരിച്ചിരുന്നത്. എന്നാല്‍ അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് നടിയേയും സുഹൃത്തുക്കളേയും ഉപദ്രവിക്കാനും അവര്‍ എത്തി. ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ കുറേ ആളുകള്‍ കൂടാന്‍ തുടങ്ങി.

Test User:
whatsapp
line