കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കൈരളി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ കാവ്യയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് അറിയാനുള്ളതെന്നത് വ്യക്തമല്ല. കേസന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാവ്യയെ വിളിച്ചുവരുത്താനുള്ള തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും ചോദ്യംചെയ്യലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, തന്റെ മരണമൊഴിയെടുക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞു. ഗൂഢാലോചന വെളിപ്പെടുത്തിയതിന് ശേഷം താന്‍ അനുഭവിക്കുകയാണെന്ന് പള്‍സര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലാത്തതാണ് അറസ്റ്റു ചെയ്യാത്തതിന് കാരണം.