X

‘വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്’; പ്രതികരണവുമായി കാവ്യാമാധവന്‍

‘വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്’; പ്രതികരണവുമായി കാവ്യാമാധവന്‍
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികരണവുമായി നടി കാവ്യാമാധവന്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്ന് കാവ്യാമാധവന്‍ പറഞ്ഞു.

കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ നിരന്തരം വേട്ടയാടുന്നതെന്നും കാവ്യ പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.

ദിലീപ് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സുനിയെ ദിലീപിന് അറിയില്ല. സുനിയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വ്യാജ ആരോപണമുന്നയിച്ച് ദിലീപിനെ കുടുക്കുകയായിരുന്നു.

സുനിയും കൂട്ടാളികളും ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത് ഭീഷണിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ്. ഇക്കാര്യം ഡി.ജി.പിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കാതെ വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ദിലീപിനെയും കുടുംബത്തെയും തകര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമ രംഗത്തെ ചിലരും ചില മാധ്യമങ്ങളും ഒത്തുകളിക്കുകയാണ്. ആരെല്ലാം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു, സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന് അനുകൂലമായി ആരൊക്കെ പോസ്റ്റിടുന്നു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും കാവ്യാമാധവന്‍ പറഞ്ഞു.

chandrika: